പഠനോപകരണ വിതരണം ഡി. സുഗുണൻ ഉദ്ഘാടനം ചെയ്യുന്നു

പഠനോപകരണ വിതരണം

കൊക്കയാർ: കോട്ടയം കാത്തലിക് ചാരിറ്റബിൾ ട്രസ്റ്റും ടീം കൊക്കയാറും ചേർന്ന് വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും ട്രസ്റ്റ് പ്രസിഡന്‍റ് ജോസഫ് മൈക്കിൾ കള്ളിവയലിന് ആദരവും നൽകി. കോഓഡിനേറ്റർ പഞ്ചായത്തംഗം സിജോ ഉള്ളാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഡി. സുഗുണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് വെംബ്ലി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയൂബ്ഖാൻ കട്ടപ്ലാക്കൽ, പഞ്ചായത്തംഗം സോണിയ ഹാറൂൺ, ബിവിൻ ജോസഫ്, ഷിബു യാത്രക്കുഴി, അൻവർദീൻ, സന്തോഷ് പറമ്പാട്ട് എന്നിവർ സംസാരിച്ചു.

ആർപ്പുക്കര: വില്ലൂന്നിയിലെ നവജ്യോതി ചാരിറ്റബിൾ ട്രസ്റ്റ് നേതൃത്വത്തിൽ നൂറോളം നിർധന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ട്രസ്റ്റിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘അക്ഷരമുറ്റം’ പദ്ധതിയുടെ ഒമ്പതാം വർഷത്തിന്റെ ഭാഗമായായിരുന്നു പരിപാടി. ട്രസ്റ്റ് ഡയറക്ടർ ബിനോയ് മണി അധ്യക്ഷത വഹിച്ചു. വുമൺ എക്‌സൈസ് സിവിൽ ഓഫിസർ വി.വി. പ്രിയയുടെ സാന്നിധ്യത്തിൽ മൂന്നു കുരുന്നുകൾ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികൾക്കായി പ്രത്യേക ബോധവത്കരണ സെമിനാറും നടത്തി. കലാധരൻ, സുബിതാ ജോമോൻ, ജിത വിനോഷ്, സ്മിത്ത് തിരുവല്ല, ഡോ. ഹസീന, ധനലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു. ജിജിമോൻ ഇല്ലിച്ചിറ സ്വാഗതവും നവജ്യോതി സെക്രട്ടറി ഷൈനിമോൾ നന്ദിയും പറഞ്ഞു.

Tags:    
News Summary - Distribution of study materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.