ഇളങ്ങുളത്ത് കാട്ടുപന്നികൾ കപ്പകൾ മറിച്ചിട്ടനിലയിൽ
Posted On
date_range Updated On
date_range കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ വിളയാട്ടം
ഇളങ്ങുളം: മേഖലയിൽ കാട്ടുപന്നികൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി കർഷകരുടെ പരാതി. ചന്തക്കവല ഭാഗത്ത് കൃഷിയിടങ്ങളിൽ വിവിധയിനം വിളകൾ പന്നികൾ നശിപ്പിച്ചിട്ടുണ്ട്. കൂടുതൽ നാശനഷ്ടം കപ്പത്തോട്ടങ്ങളിലാണ്. പറമ്പുകളിലെ പൊന്തക്കാടുകളിൽ കാട്ടുപന്നികളുണ്ടെന്നാണ് കർഷകർ പറയുന്നത്. വിളവെടുപ്പിന് പാകമായ വിളകളെല്ലാം മണ്ണിളക്കി കുത്തിമറിച്ചിട്ട നിലയിലാണ്. മണലുങ്കൽ എം.ജി. സുനിലിന്റെയും കാളകെട്ടി അപ്പച്ചന്റെയും കപ്പത്തോട്ടത്തിൽ വ്യാപക നാശമുണ്ട്. മുന്നൂറിലേറെ മൂട് കപ്പയാണ് ഇവിടെ നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.