Posted On
date_range Updated On
date_range വീട്ടമ്മയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ച് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാൾ പിടിയിൽ
കോട്ടയം: വീട്ടമ്മയുടെ പേരിൽ വ്യാജഅക്കൗണ്ട് നിർമിച്ച് അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശ്ശേരി പുഴവാത് കോയിപ്പുറത്ത് വീട്ടിൽ എസ്. കണ്ണനെയാണ് (26) കോട്ടയം സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വീട്ടമ്മയുടെ പേരിൽ ഫേസ്ബുക്കിൽ വ്യാജ അക്കൗണ്ട് നിർമിക്കുകയും പലരുമായി വീട്ടമ്മ എന്ന വ്യാജേന ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിച്ച് വീട്ടമ്മയുടെ ഒർജിനൽ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് ഫോട്ടോകൾ എടുത്ത് അത് മോർഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി പലര്‍ക്കുമായി അയച്ചുകൊടുക്കുകയായിരുന്നു. തുടർന്ന് വീട്ടമ്മ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ സൈബർ പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ഇയാളാണ് വീട്ടമ്മയുടെ വ്യാജ അക്കൗണ്ട് നിർമിച്ച് ചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. കോട്ടയം സൈബർ എസ്.എച്ച്.ഒ വി.ആർ. ജഗദീഷ്, എസ്.ഐ റിജുമോന്‍, എ.എസ്.ഐ സുരേഷ് കുമാർ, സി.പി.ഒ പി.കെ. രാജേഷ് കുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.