കൈതാങ്ങായി കോൺഗ്രസ്; ഇനി അമ്മുവിന് സുരക്ഷിതമായി അന്തിയുറങ്ങാം
മുണ്ടക്കയം: പഞ്ചായത്ത് 23ാം വാർഡിൽ വെട്ടുകല്ലാങ്കുഴി ഭാഗത്തു ഒറ്റക്ക് താമസിച്ചിരുന്ന അമ്മുവിന് മുണ്ടക്കയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിർമിച്ച വീട് കൈമാറി.
മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം റോസമ്മ ജോൺ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്താലാണ് സ്നേഹവീട് യാഥാർഥ്യമാക്കിയത്.
വീടിന്റെ താക്കോൽ ദാനം ചടങ്ങ് ആന്റോ ആന്റണി എം.പിയും അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയും ചേർന്ന് നിർവഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് പ്രഫ. പി.ജെ. വർക്കി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി. ജീരാജ്, നൗഷാദ് ഇല്ലിക്കൽ, റോസമ്മ ജോൺ, ബെന്നി ചേറ്റുകുഴി, ബോബി കെ. മാത്യു, ബി. ജയചന്ദ്രൻ, എൻ.ആർ. സുരേഷ്, ജോമി, കെ.കെ. കുര്യൻ, അഡ്വ. റെമിൻ രാജൻ, സിനിമോൾ തടത്തിൽ, സൂസൻ ജോമി, ജിനീഷ് മുഹമ്മദ്, ബിനോയ് കുറ്റിപറമ്പിൽ, എ.ജെ. ജോൺ, മധു, മണികണ്ഠൻ, തോമസുകുട്ടി, ഷാജി കരിന്തകരകുന്നേൽ, സുരേഷ് സെബാസ്റ്റ്യൻ, ജമാൽ ഒ.വൈ.സി, രഞ്ജിത് കുര്യൻ, ബിനു തോമസ്, ശൈലജ കട്ടുപ്പാറ, ചന്ദ്രിക എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.