റബര്‍ തോട്ടത്തിൽ പടർന്ന തീ അണക്കാനുള്ള ഫയർഫോഴ്സിന്റെ ശ്രമം
Posted On
date_range Updated On
date_range റബര്‍ തോട്ടത്തില്‍ തീ പിടിത്തം
കടുത്തുരുത്തി: കടപ്പൂരിന് സമീപം വട്ടുകുളം വലോമ്പാറ ആന്റണിയുടെ പത്ത് ഏക്കർ റബര്‍ തോട്ടത്തില്‍ പുല്ലിന് തീപിടിച്ചു. തോട്ടത്തിനു സമീപമുണ്ടായിരുന്ന കട കത്തിനശിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് തീപിടിത്തമുണ്ടായത്.
കടുത്തുരുത്തിയില്‍നിന്ന് രണ്ടു യൂനിറ്റ് ഫയര്‍ഫോഴ്‌സ് സംഘമെത്തി ഏറെ നേരത്തെ പ്രയത്നത്തിനെടുവിലാണ് തീയണച്ചത്. റബര്‍ തോട്ടത്തിന് സമീപമുണ്ടായിരുന്ന വീടുകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.