കോട്ടയം: സ്കൂട്ടറില്‍ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിടിച്ച് ജോയ്‌സ് ടൂറിസ്റ്റ് ഹോം ഉടമ മരിച്ചത് 37 വർഷം മുമ്പ് മകളുടെ ജീവനെടുത്ത അതേ അപകടസ്ഥലത്ത്. കോട്ടയം തെള്ളകം ഹോളി ക്രോസ് സ്‌കൂളിന് സമീപം മ്യാലിയിൽ എം.കെ. ജോസഫാണ് (റിട്ട. സർവേ സൂപ്രണ്ട് -78) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്തിന് തെള്ളകം കുരിശ് കവലയിലായിരുന്നു അപകടം. 1985ലാണ് ജോസഫിന്‍റെ മകൾ അഞ്ചുവയസ്സുകാരി ജോയ്‌സ് കാറിടിച്ച് മരിച്ചത്. കുരിശുപള്ളിയിൽ മേയ്മാസ വണക്ക പ്രാർഥനക്ക് എത്തിയപ്പോൾ റോഡരികിൽ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ഇതേ സ്ഥലത്ത് വീണ്ടും അപകടരൂപത്തിൽ വിധി പിതാവിനെയും തട്ടിയെടുത്തു. മകളുടെ പേരിൽ ജോസഫ് ടൂറിസ്റ്റ് ഹോം നടത്തിയിരുന്നു. കാരിത്താസ് ജങ്ഷനിലെ ഈ ലോഡ്ജിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റൂമെടുക്കാൻ വന്നവർക്ക് താക്കോൽ നൽകാനാണ് ജോസഫ് വീട്ടിൽനിന്ന് ലോഡ്ജിലേക്ക് പുറപ്പെട്ടത്. ഇതിനിടെ തൃശൂരിൽനിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റ് ബസ് ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് അപകടം. കെ.എസ്.ആർ.ടി.സി ബസിന്‍റെ അമിതവേഗമാണ് അപകടകാരണമെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം കാരിത്താസ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: ത്രേസ്യാമ്മ (റിട്ട. ഹെഡ് നഴ്‌സ്, കോട്ടയം മെഡിക്കൽ കോളജ്). മറ്റുമക്കൾ: ജയ്‌സൺ (ബംഗളൂരു), ജയ്‌സ് (യു.എസ്). മരുമക്കൾ: രശ്മി, ജോ. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് സംക്രാന്തി ലിറ്റിൽ ഫ്ലവർ ക്‌നാനായ പള്ളി സെമിത്തേരിയിൽ. വെള്ളിയാഴ്ച ഇതേ സ്ഥലത്ത് വീണ്ടും അപകടം നടന്നു. ഇതിൽ രണ്ടുപേർക്ക് പരിക്കേറ്റു. പടം ജോസഫ് KTD A.K.JOSEPH 78 KTM പടം KTG JOSEPH ACCIDENT 1 KTG JOSEPH ACCIDENT 2 കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.