കാഞ്ഞിരപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥി പ്രഫ.റോണി കെ.ബേബി വെള്ളാവൂർ പഞ്ചായത്ത് പര്യടനത്തിൽ
കാഞ്ഞിരപ്പള്ളി: പൊതു അവധി ദിനമായ പെസഹ വ്യാഴാഴ്ചയിലും വിശ്രമമില്ലാതെ സ്ഥാനാർഥികൾ. വാഹന പര്യടനം പൂർത്തിയാക്കിയ എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. എൻ. ജയരാജ് കാഞ്ഞിരപ്പള്ളി മേഖലയിൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലായിരുന്നു. കാഞ്ഞിരപ്പള്ളി മേഖലയിൽ വീടുകളും സ്ഥാപനങ്ങളൂം സന്ദർശിച്ച് അദ്ദേഹം വോട്ട് തേടി.
യു.ഡി.എഫ് സ്ഥാനാർഥി പ്രഫ. റോണി കെ.ബേബി വെളളാവൂർ പഞ്ചായത്തിലും എൻ.ഡി.എ സ്ഥനാർഥി ജോർജ് കുര്യൻ ചിറക്കടവ് പഞ്ചായത്തിലും വാഹന പര്യടനം നടത്തി. റോണി കെ ബേബിയുടെ പര്യടനം കെ.പി.സി.സി അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങളിൽ ജില്ല പഞ്ചായത്ത് അംഗങ്ങളായ പി. ജീരാജ്, അഭിലാഷ് ചന്ദ്രൻ, തോമസ് കുന്നപ്പള്ളി, നേതാക്കളായ സി.വി.തോമസുകുട്ടി, മനോജ് തോമസ്, അബ്ദുൽ കരീം മുസ്ലിയാർ, ടി.കെ സുരേഷ് കുമാർ, ജിജി അഞ്ചാനി, സുരേഷ് ടി. നായർ, അജിത് മുതിരമല, ജോ പായിക്കാടൻ, ടി.എ. ഷിഹാബുദ്ദീൻ, ജോയ് മാങ്കുഴി, രാഗിണി അനിൽ, സുനി ജിജി, പി.എം. ഷാജഹാൻ, വിനോദ്, ബെൻസി, റോസമ്മ കോയിപ്രം എന്നിവർ സംസാരിച്ചു.രാവിലെ ചിറക്കടവ് താമരക്കുന്ന് പള്ളിയിൽ പ്രാർഥനയിൽ പങ്കെടുത്ത ശേഷമാണ് ജോർജ് കുര്യൻ വാഹന പ്രചാരണം തുടങ്ങിയത്. മൂലേപ്പാവിൽ ആരംഭിച്ച പര്യടനം പൊൻകുന്നം ടൗണിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.