പെ​രു​ന്ന​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ജ​ന​ങ്ങ​ളെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു

ചങ്ങനാശ്ശേരിയിൽ ആവേശമായി പ്രധാനമന്ത്രിയുടെ റോഡ്‌ ഷോ

ച​ങ്ങ​നാ​ശ്ശേ​രി: തി​രു​വ​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പെ​രു​ന്ന എ​ൻ.​എ​സ്.​എ​സ് ഹി​ന്ദു കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ വ​ന്നി​റ​ങ്ങി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണാ​ൻ റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ജ​നം തി​ങ്ങി നി​റ​ഞ്ഞു. റോ​ഡ്‌ ഷോ ​മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ചി​ട്ടി​ല്ലാ​യി​രു​ന്നു. ഉ​ച്ച സ​മ​യ​ത്ത് ചു​ട്ടു പൊ​ള്ളു​ന്ന വെ​യി​ൽ വ​ക വെ​ക്കാ​തെ ത​ടി​ച്ചു​കൂ​ടി​യ ജ​ന​ങ്ങ​ളെ ക​ണ്ട​പ്പോ​ൾ റോ​ഡ്‌ ഷോ ​ന​ട​ത്താ​ൻ പ്ര​ധാ​ന മ​ന്ത്രി ത​ന്നെ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. പെ​രു​ന്ന മു​ത​ൽ ളാ​യി​ക്കാ​ട് വ​രെ അ​ദ്ദേ​ഹം റോ​ഡ്‌ ഷോ ​ന​ട​ത്തി. പി​ന്നീ​ട് കാ​റി​നു​ള്ളി​ൽ ക​യ​റി തി​രു​വ​ല്ല​യി​ലേ​ക്ക് പോ​യി. ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ​യാ​ണ്​ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ എ​ത്തി​യ​ത്. 

Tags:    
News Summary - Prime Minister's road show creates excitement in Changanassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.