ചെ​ല്ല​പ്പ​ന്‍

ക​ർ​ഷ​ക​ന്‍റെ മ​ര​ണം; ആ​ത്മ​ഹ​ത്യ​യെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​

വൈ​ക്കം: എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ജൈ​വ ക​ർ​ഷ​ക​ൻ മ​ക്ക​ൻ ചെ​ല്ല​പ്പ​ന്‍റെ  മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന്​ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. ശ​രീ​ര​ത്തി​ൽ മു​റി​വു​ക​ളോ മ​റ്റ് അ​സ്വാ​ഭാ​വി​ക​മാ​യ പാ​ടു​ക​ളോ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ത​ല​യാ​ഴം എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ൽ ചെ​ല്ല​പ്പ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സും ബി.​ജെ.​പി​യും ആ​രോ​പി​ച്ചി​രു​ന്നു.

കു​റ​ച്ച് നാ​ളു​ക​ളാ​യി സി.​പി.​ഐ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു മ​ക്ക​ൻ ചെ​ല്ല​പ്പ​ൻ. മ​ര​ണ​ത്തി​ന് മു​മ്പ​ത്തെ ദി​വ​സം ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ലും അ​ദ്ദേ​ഹം സി.​പി.​ഐ​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ത​നി​ക്കെ​തി​രെ പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും, മു​മ്പ് ആ​ത്മ​ഹ​ത്യ​യെ കു​റി​ച്ച് ചി​ന്തി​ച്ചി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വി​ഡി​യോ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags:    
News Summary - Farmer's death; Postmortem report says it was suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.