സുശീലാമ്മയെ ചതയദിനത്തിൽ ഘോഷയാത്ര അംഗങ്ങൾ ആദരിക്കുന്നു
ഈരാറ്റുപേട്ട: ഒരു നൂറ്റാണ്ടിനപ്പുറത്തെ ചരിത്രത്തിന്‍റെ ഓർമകൾക്ക് പുതുജീവൻ നൽകി കുന്നോന്നിയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം. ഗുരുദേവൻ പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ എത്തിയപ്പോൾ നാമകരണം ചെയ്ത, ഇപ്പോൾ 101ാം വയസ്സിലെത്തിനിൽക്കുന്ന പാലംപറമ്പിൽ സുശീലാമ്മയെ ഘോഷയാത്രയിലെ ഗുരുദേവന്‍റെയും മഹാബലിയുടെയും ഗണപതി ഭഗവാന്‍റെയും വേഷധാരികൾ വീട്ടിലെത്തി ആദരിച്ചത് ആഘോഷത്തിലെ വേറിട്ട കാഴ്ചയായി.
എസ്.എൻ.ഡി.പി യോഗം 5950ാം നമ്പർ കുന്നോന്നി ശാഖയുടെ ആഭിമുഖ്യത്തിലായിരുന്നു ശ്രീനാരായണ ഗുരുദേവന്‍റെ 172ാമത് ജയന്തി ആഘോഷം. ആഘോഷത്തിന്‍റെ ഭാഗമായി നടന്ന ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂനിയൻ കൺവീനർ എം.ആർ. ഉല്ലാസ് മതിയത്ത് ഫ്ലാഗ്ഓഫ് ചെയ്തു.
വാദ്യമേളങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഗുരുദേവന്‍റെയും മഹാബലിയുടെയും ഗണപതി ഭഗവാന്‍റെയും വേഷധാരികളും അണിനിരന്നു. ശശി പനച്ചിയ്ക്കലാണ് ഗുരുദേവന്‍റെ വേഷം ധരിച്ചത്. വിജയൻ കൊട്ടാരംപറമ്പിൽ മഹാബലിയായും ശ്രീനിവാസൻ പൊങ്ങലയിൽ ഗണപതി ഭഗവാനായും വേഷമണിഞ്ഞു. ഘോഷയാത്രക്കിടെ ഇവർ സുശീലാമ്മയുടെ വീട്ടിലെത്തി അവരെ ആദരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.