ആദിവാസി വാരാചരണ സമാപന സമ്മേളനം മണിമല പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range ആദിവാസി വാരാചരണം സമാപനം
മണിമല: ഐ.ടി.ഡി.പി കാഞ്ഞിരപ്പള്ളി പ്രോജക്ടിന്റെ നേതൃത്വത്തിൽ നടക്കുന്ന ആദിവാസി വാരാചരണ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് പി. സൈമൺ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അതുല്യ ദാസ് അധ്യക്ഷത വഹിച്ചു.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസർ സി. വിനോദ്കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ബാബു, മോളി മൈക്കിൾ, രാജമ്മ ജയകുമാർ, ഷാഹുൽ ഹമീദ്, ബിനോയി വർഗീസ്, സിറിൾ തോമസ്, പി.ടി. ഇന്ദു, ഊരുമൂപ്പൻമാരായ കെ.ഇ. മോഹനൻ, ബിജു, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ പി. അജി എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കൈവരിച്ച അനീഷ്, പാരമ്പര്യവൈദ്യരംഗത്ത് പ്രാഗല്ഭ്യം തെളിയിച്ച അയ്യപ്പദാസ് എന്നിവരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.