പാലാ: നഗരത്തിൽ അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ പെരുകുമ്പോഴും നടപടിയില്ല. നഗരത്തിലെ പ്രധാന റോഡുകളിൽ പലയിടത്തായി ചെറിയ ഓട്ടോ സ്റ്റാന്‍ഡുകളാണ് പുതുതായി രൂപപ്പെടുന്നത്. നഗരത്തില്‍ 10 പ്രധാന സ്റ്റാന്‍ഡുകളിലായി 300ഓളം ഓട്ടോ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് നഗരസഭയുടെ കണക്ക്. മുനിസിപ്പല്‍ പെര്‍മിറ്റുകൂടി എടുത്തുകൊണ്ടാണ് അംഗീകൃത സ്റ്റാന്‍ഡുകളിലെ ഓട്ടോകള്‍ എല്ലാം ഓടുന്നത്. എന്നാല്‍, ഇവരുടെ വയറ്റത്തടിച്ചുകൊണ്ട് പുതുതായി ഒട്ടേറെപ്പേര്‍ ഓട്ടോകളുമായി നഗരത്തില്‍ ഇറങ്ങിയിരിക്കുകയാണ്. നഗരത്തിലെ ഏറ്റവും തിരക്കേറിയ പാലാ ടൗണ്‍ ബസ് സ്റ്റാന്‍ഡിന്റെ കവാടത്തിലും ഇതിന് എതിര്‍വശത്തെ ബസ് സ്റ്റോപ്പിനോട് ചേര്‍ന്നുമൊക്കെ താൽക്കാലിക ഓട്ടോ സ്റ്റാന്‍ഡുകള്‍ രൂപപ്പെട്ടിരിക്കുകയാണ്. യൂനിഫോം പോലും അണിയാതെയാണ് ഇത്തരം അനധികൃത ഓട്ടോ ഡ്രൈവര്‍മാരുടെ സഞ്ചാരമെന്ന് ആക്ഷേപമുണ്ട്. റിവര്‍വ്യൂ റോഡിലെ ഓട്ടോ തൊഴിലാളികള്‍ ഇത്തരം താൽക്കാലിക - അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. അന്ന് പൊലീസ്-ഗതാഗത വകുപ്പ് അധികാരികള്‍ ഇടപെട്ട് അനധികൃത ഓട്ടോഡ്രൈവര്‍മാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. അധികാരികള്‍ കണ്ണടച്ചതോടെ ഇപ്പോള്‍ വീണ്ടും നിരവധി അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ടിരിക്കുകയാണ്. ടൗണ്‍ ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ ബസ് സ്റ്റോപ്പില്‍ ഓട്ടോകൾ പാര്‍ക്ക് ചെയ്യുന്നുണ്ട്. ഇത് ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും ബസുകള്‍ക്കുമൊക്കെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നു. ഇവരെ പാലാ ട്രാഫിക് പൊലീസെത്തി നീക്കംചെയ്തു. ആദ്യഘട്ടമെന്ന നിലയില്‍ താക്കീത് ചെയ്യുകയാണുണ്ടായതെന്നും ഇനിയും അനധികൃത ഓട്ടോ സ്റ്റാന്‍ഡ് സൃഷ്ടിച്ചാല്‍ അത്തരക്കാര്‍ക്കെതിരെ കേസെടുക്കുമെന്നും പാലാ ട്രാഫിക് എസ്.ഐ സാംസണ്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.