എഫ്.സി.ആർ.എ കൊടുങ്കാറ്റ്, ഇതിനേക്കാൾ വലിയ സുനാമി ബി.ജെ.പി കൊണ്ടുവരും, അറിയാമല്ലോ അവരുടെ സ്വഭാവം -ജോസ് കെ. മാണി

കോട്ടയം: എഫ്.സി.ആർ.എ ഏതെങ്കിലും ഒരു സമുദായവുമായിട്ട് ബന്ധപ്പെട്ടതല്ലെന്നും അനീതിയുണ്ട് എന്നതാണ് പ്രശ്നമെന്നും കേരള കോൺഗ്രസ് നേതാവും പാലാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ജോസ് കെ. മാണി. ബി.ജെ.പിയുടെ അജൻഡയിൽ ക്രിസ്ത്യൻ വെൽഫെയർ ബോർഡ് എന്നൊരു വെൽഫെയർ ബോർഡ് ഉണ്ട്. വെൽഫെയർ എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കും, ക്ഷേമ പദ്ധതിയാണല്ലോ എന്ന്. എന്നാൽ, ഒരു ക്ഷേമവുമല്ല അത്. ഒരുതരത്തിൽ പറഞ്ഞാൽ ഇതിനകത്തോട്ട് ഒന്ന് കയറിപ്പറ്റുക എന്നതാണ് ലക്ഷ്യമെന്നും ജോസ് കെ. മാണി പറഞ്ഞു.

‘ഇപ്പോൾ എഫ്.സി.ആർ.എ എന്ന ഒരു കൊടുങ്കാറ്റാണ് വന്നത്. പക്ഷേ, ഇതിനേക്കാൾ വലിയ സുനാമി വരും എന്നാണ് പറയാനുള്ളത്. ഇപ്പോൾ അത് മാറ്റിവെച്ചു എന്നത് ശരിയാണ്. പക്ഷേ, തീർച്ചയായിട്ടും ബി.​ജെ.പി അത് വീണ്ടും കൊണ്ടുവരും. ഈ പറയുന്ന ബിജെപിയുടെ സ്വഭാവം അറിയാമല്ലോ. അവരെ ആരാ കൺട്രോൾ ചെയ്യുന്നത് എന്ന് അറിയാമല്ലോ. അപ്പോൾ തീർച്ചയായിട്ടും അതു കൊണ്ടു വരാൻ ഉള്ള എല്ലാ സാധ്യതയുണ്ട്.

ബി.ജെ.പിയുടെ അജൻഡയിൽ ക്രിസ്ത്യൻ വെൽഫെയർ ബോർഡ് എന്നൊരു വെൽഫെയർ ബോർഡ് ഉണ്ട്. വെൽഫെയർ എന്ന് കേൾക്കുമ്പോൾ നമ്മൾ ഓർക്കും, ക്ഷേമ പദ്ധതിയാണല്ലോ എന്ന്. എന്നാൽ, ഒരു ക്ഷേമവുമല്ല അത്. ഒരുതരത്തിൽ പറഞ്ഞാൽ ഇതിനകത്തോട്ട് ഒന്ന് കയറിപ്പറ്റുക എന്നതാണ് ലക്ഷ്യം -അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷം തുടർഭരണത്തിലേക്ക് വരുമ്പോൾ പാലായുടെ റെപ്രസന്റേഷൻ ഉണ്ടാകണം എന്ന ചിന്ത എല്ലാവർക്കും ഉണ്ട് എന്ന് ഞാൻ കരുതുന്നു. വന്യമൃഗ ശല്യം, ബഫർസോൺ, പട്ടയം, മുനമ്പം, കടൽ മണൽ ഖനനം തുടങ്ങി സോഷ്യൽ ഇഷ്യൂസ് നമ്മൾ ഏറ്റെടുത്തത്. അതിനുള്ള പിന്തുണ ജനം നൽകും. ഈവിഷയങ്ങളിൽ കേരള കോൺഗ്രസ് എമ്മിന് ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എഫ്.സി.ആർ.എ വിഷയത്തിൽ പ്രധാനമന്ത്രിയെ നേരിൽ കാണുന്നത് ആലോചിക്കും. പണ്ടാണെങ്കിൽ എംപിമാർ പറഞ്ഞാൽ പ്രധാനമന്ത്രിയുടെ അപ്പോയിന്റ്മെന്റ് കൊടുക്കും. പക്ഷേ, ഇപ്പോൾ മന്ത്രിമാർക്ക് പോലും അനുമതി കൊടുക്കുന്നത് വളരെ വിരളമാണ്.

എസ്ഡിപിഐ പിന്തുണയെ കുറിച്ച് ചോദിച്ചപ്പോൾ, ‘ആരെങ്കിലും നമുക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞാൽ ആ വോട്ടങ്ങ് മാറ്റി വെച്ചേക്കൂ എന്ന ഒരാളും പറയാറില്ല, അങ്ങനെ ഒരു സംഭവം ഇതിനകത്തില്ല’ -എന്നായിരുന്നു ജോസിന്റെ മറുപടി.

പാലായിൽ എപ്പോഴും മത്സരം നടക്കുന്നത് യു.ഡി.എഫും എൽഡിഎഫും തമ്മിലാണ്. കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫ് പുറത്താക്കുകയായിരുന്നു. ഇടതുപക്ഷം നമ്മളെ ചേർത്തുനിർത്തി. അവിടെ കംഫോർട്ടബിൾ ആയി പെർഫോമൻസ് നടത്താൻ കഴിഞ്ഞു. സംഘടനാപരമായി പാർട്ടിയെ വളർത്തിയെടുക്കാനാണ് കേരള കോൺഗ്രസ് കഴിഞ്ഞ അഞ്ചു വർഷക്കാലം ശ്രമിച്ചത്. അതുകൊണ്ടുതന്നെ വളർന്നിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - kerala assembly election 2026: jose k mani fcra sdpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.