പൊൻകുന്നം: വിദ്യാഭ്യാസ പ്രവർത്തകരുടെ കൂട്ടായ്മയായ ഇഫക്ടിവ് ടീച്ചർ ആഭിമുഖ്യത്തിൽ യു.പി സ്കൂൾ കുട്ടികൾക്കുള്ള അവധിക്കാല പഠനകളരി 'കളിക്കൂട്ടം' ചിറക്കടവ് മന്ദിരം എസ്.പി.വി.എൻ.എസ്.എസ് യു.പി സ്കൂളിൽ ഈ മാസം 20 മുതൽ 30 വരെ നടക്കും. നാലാം ക്ലാസിൽനിന്ന് ജയിച്ചവരുൾപ്പെടെ അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ക്യാമ്പിൽ ഉൾപ്പെടുത്തുന്നത്. എസ്.പി.വി സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുക്കും. കൂടാതെ, കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് താൽപര്യമുള്ള വിദ്യാർഥികൾക്കും പങ്കെടുക്കാം. ദിവസവും 10 മുതൽ നാലുവരെയാണ് ക്യാമ്പ്. പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണമുൾപ്പെടെ ആഹാരം നൽകും. ഓരോ വിഭാഗത്തിലും വിദഗ്ധരാണ് ക്ലാസ് നയിക്കുന്നതെന്ന് ഇഫക്ടിവ് ടീച്ചർ സെക്രട്ടറി കെ.പി. ഗോപാലകൃഷ്ണൻ, എസ്.പി.വി സ്കൂൾ മാനേജർ കെ.ആർ. സുരേഷ്ബാബു, പ്രഥമാധ്യാപകൻ ബി. കൃഷ്ണകുമാർ എന്നിവർ അറിയിച്ചു. രജിസ്‌ട്രേഷന് ഫോൺ: 9947096312.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.