അശ്വിൻ
Posted On
date_range Updated On
date_range 3.740 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: അയർക്കുന്നം പൊലീസ് സ്റ്റേഷൻ പരിധിയിൽ 3.740 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവഞ്ചൂർ നരിമറ്റം അമ്പലം ഭാഗത്ത് താമസിക്കുന്ന എ. അശ്വിനെയാണ് (26) കോട്ടയം നാർക്കോട്ടിക് സെല്ലിലെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് ഉണങ്ങിയ ഇല, പൂവ്, കായ എന്നിവ അടങ്ങിയ കഞ്ചാവിനൊപ്പം 40 പ്ലാസ്റ്റിക് സിപ്പ് ലോക്ക് കവറുകൾ, ഡിജിറ്റൽ തൂക്കക്കല്ല്, ബാഗ്, മൊബൈൽ ഫോൺ തുടങ്ങിയവയും പിടിച്ചെടുത്തു.
എറണാകുളം റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച കാപ്പ നിയമ ഉത്തരവ് നിലവിലിരിക്കെ വീണ്ടും കുറ്റകൃത്യത്തിൽ ഏർപ്പെട്ടതിനാൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തു. അയർക്കുന്നം സബ് ഇൻസ്പെക്ടർമാരായ ജേക്കബ് പി. ജോയി, പി.വി. രാജു, പ്രദീപ് കുമാർ, എ.എസ്.ഐമാരായ ജിജോ തോമസ്, സുഭാഷ്, എസ്.സി.പി.ഒ സെബാസ്റ്റ്യൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.