1. ഡോ. ബിജു തോമസ് 2. ഡോ. മഞ്ജുഷ വി. പണിക്കർ 3. കെ. ആദിത്യൻ 4. മെറിൻ മറിയം ജോൺ
കോട്ടയം: എം.ജി സർവകലാശാല 2024-25ലെ എൻ.എസ്.എസ് (നാഷനൽ സർവിസ് സ്കീം) അവാർഡുകളുടെ നിറവിൽ ബസേലിയസ് കോളജ്. മികച്ച രണ്ടാമത്തെ കോളജ്, സമഗ്ര സംഭാവന പുരസ്കാരം, മികച്ച പ്രോഗ്രാം ഓഫിസർ, മികച്ച വളന്റിയേഴ്സ് ഉൾപ്പെടെ നാലു പുരസ്കാരങ്ങൾ ബസേലിയസിന് ലഭിച്ചു.
സർവകലാശാലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ യൂനിറ്റായി ബസേലിയസ് കോളജ് (നാഷനൽ സർവിസ് സ്കീം യൂനിറ്റ് നമ്പർ അഞ്ച്) തിരഞ്ഞെടുക്കപ്പെട്ടു. എൻ.എസ്.എസിനു നൽകിയ സമഗ്ര സംഭാവനക്കുള്ള ഡോ. അൻസർ മെമ്മോറിയൽ അവാർഡ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. ബിജു തോമസിന് ലഭിച്ചു.
മികച്ച പ്രോഗ്രാം ഓഫിസറായി ഡോ. മഞ്ജുഷ വി. പണിക്കരെയും മികച്ച വളന്റിയർമാരായി കെ. ആദിത്യൻ, മെറിൻ മറിയം ജോൺ എന്നിവരെയും തെരഞ്ഞെടുത്തു. അമലഗിരി ബി.കെ കോളജിൽ നടന്ന സമ്മേളനത്തിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.