മുണ്ടക്കയം പുഞ്ചവയൽ പ്രദേശത്ത് വനപാലകർ കാമറ സ്ഥാപിക്കുന്നു
മുണ്ടക്കയം: പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ അജ്ഞാത ജീവി നായെ കടിച്ചുകൊന്നു. പുലിയുടെ ആക്രമണമാണെന്ന നാട്ടുകാരുടെ ആശങ്കയെ തുടർന്നു വനം വകുപ്പ് കാമറ സ്ഥാപിച്ചു. പുഞ്ചവയൽ കാരശ്ശേരി ടോപ്പിൽ പുതുപ്പറമ്പിൽ ദിവാകരന്‍റെ വളർത്തുനായെ ആണ് അജ്ഞാത ജീവി കൊന്നത്.
ശനിയാഴ്ച പുലർച്ച രണ്ടു നായ്ക്കളും കുരച്ച് ബഹളം ഉണ്ടാക്കുന്നതു കേട്ട് വീട്ടുകാർ വെളിച്ചമിട്ടു നോക്കിയപ്പോഴേക്കും അജ്ഞാത ജീവി ഒരു നായെ കടിച്ചുകൊന്നിരുന്നു. മറ്റൊരു നായ് ഓടിരക്ഷപ്പെട്ടു.
നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മുമ്പും തന്‍റെ വളർത്തുനായെ പുലി കൊന്നിട്ടുണ്ടെന്ന് ദിവാകരൻ പറയുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ രണ്ടു കാമറ സ്ഥാപിച്ചു. സമീപപ്രദേശങ്ങളിലും രണ്ടു മാസത്തിനിടെ നിരവധി വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയിരുന്നു. ചില സ്ഥലങ്ങളിൽ പുലിയുടെ സാന്നിധ്യം വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.