സ്ഥാ​നാ​ർ​ഥി വി.​എ​ൻ വാ​സ​വ​ന് അ​തി​ര​മ്പു​ഴ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

നിയമസഭ തെരഞ്ഞെടുപ്പ്; റോഡ് ഷോയുമായി വി.എൻ വാസവൻ

ഏറ്റുമാനൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ആദ്യ ദിവസം തന്നെ റോഡ് ഷോയുമായി ഏറ്റുമാനൂർ ഇടതു മുന്നണി സ്ഥാനാർഥി വി.എൻ വാസവൻ സജീവമായി. പേരൂർ പള്ളിക്കൂടം കവലയിൽ നിന്നുമാണ് റോഡ് ഷോ ആരംഭിച്ചത്. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവംഗം സി.കെ ശശിധരൻ ഉദ്ഘാടനം ചെയ്തു.

വാദ്യമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ തുറന്ന ജീപ്പിലാണ് സ്ഥാനാർഥി ജനങ്ങളെ അഭിവാദ്യം ചെയ്തത്. ചെങ്കൊടിയും വർണ ബലൂണുകളും ചിത്രമുള്ള പ്ലക്കാടുകളുമായി നൂറുകണക്കിന് പ്രവർത്തകർ കവലകൾതോറും സ്വീകരണമൊരുക്കി. ജില്ല പഞ്ചായത്തംഗം ജിം അലക്സും ഒപ്പമുണ്ടായിരുന്നു.

റോഡ് ഷോ കണ്ടൻചിറ കവല, പട്ടിത്താനം, ഏറ്റുമാനൂർ സെൻട്രൽ ജങ്ഷൻ, കാരിത്താസ്, മാന്നാനം, അതിരമ്പുഴ, പ്രാവട്ടം, പള്ളിത്താഴെ, വില്ലൂന്നി, കരിപ്പുത്തട്ട്, തൊണ്ണംകുഴി, പനമ്പാലം, കുടയംപടി, അയ്മനം, പരിപ്പ്, ഒളശ്ശ, ഏനാദി, ഇല്ലിക്കൽ, തിരുവാർപ്പ് വഴി കുമരകത്ത് സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ കെ.എൻ വേണുഗോപാൽ, എം.എസ് സാനു, ഇ.എസ് ബിജു, വി. ജയപ്രകാശ്, ബാബു ജോർജ്, കെ.ഐ കുഞ്ഞച്ചൻ, ജോസ് ഇടവഴിക്കൽ, രഘു ബാലരാമപുരം, കെ.ടി രമേശ്, ബിനു ബോസ്, രജീവ് നെല്ലിക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - Assembly elections VN Vasavan starts road show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.