ചി​റ​ക്ക​ട​വ് എ​സ്.​ആ​ർ.​വി വ​ള​വി​ൽ സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് മ​റ്റൊ​രു റോ​ഡ് ചേ​രു​ന്ന ഭാ​ഗം

സു​ര​ക്ഷ ന​ട​പ​ടി​യി​ല്ല; അ​പ​ക​ട​മൊ​ഴി​യാ​തെ എ​സ്.​ആ​ർ.​വി വ​ള​വ്

പൊ​ൻ​കു​ന്നം: അ​പ​ക​ടം പ​തി​വാ​യ പൊ​ൻ​കു​ന്നം-​മ​ണി​മ​ല റോ​ഡി​ലെ ചി​റ​ക്ക​ട​വ് എ​സ്.​ആ​ർ.​വി വ​ള​വി​ൽ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം.സം​സ്ഥാ​ന​പാ​ത​യാ​യ പു​ന​ലൂ​ർ-​പൊ​ൻ​കു​ന്നം റോ​ഡി​ലെ ചി​റ​ക്ക​ട​വ് എ​സ്.​ആ​ർ.​വി വ​ള​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​യി​രു​ന്നു. മു​മ്പും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ടി​ട്ടു​ണ്ട്.

കാ​ഞ്ഞി​ര​പ്പ​ള്ളി-​മ​ണി​മ​ല റൂ​ട്ടി​ലെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​നം​മൂ​ലം ബ​സു​ക​ൾ പോ​കു​ന്ന​ത് വ​ള​വി​ൽ വ​ന്നു​ചേ​രു​ന്ന മൂ​ങ്ങ​ത്ര റോ​ഡി​ലൂ​ടെ​യാ​ണ്. ഈ ​റോ​ഡി​ലേ​ക്ക് ബ​സ് തി​രി​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ഴാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച​ത്. ഹൈ​വേ​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​മാ​ർ​ക്ക് ഇ​വി​ടെ മ​റ്റൊ​രു റോ​ഡ് വ​ന്നു​ചേ​രു​ന്ന​ത് തി​രി​ച്ച​റി​യാ​നാ​വും​വി​ധം ബോ​ർ​ഡി​ല്ല. അ​തി​നാ​ൽ വേ​ഗം കു​റ​ക്കാ​തെ​യാ​ണ് വ​ള​വി​ൽ ഇ​രു​വ​ശ​ത്തേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ പോ​ക്ക്. സം​സ്ഥാ​ന​പാ​ത​യാ​യി ന​വീ​ക​രി​ച്ച​പ്പോ​ൾ വ​ള​വ് ഒ​ഴി​വാ​ക്കാ​ൻ പാ​ക​ത്തി​ന് സ്ഥ​ല​മെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കാ​ത്ത​താ​ണ് മു​ഖ്യ​കാ​ര​ണം. നി​ല​വി​ലെ വ​ള​വി​ൽ മു​ന്നൊ​രു​ക്ക​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​രു​മെ​ന്നു​റ​പ്പ്.

രാ​ത്രി വെ​ളി​ച്ച​ക്കു​റ​വു​മൂ​ലം വ​ള​വി​ന്‍റെ കാ​ഠി​ന്യം ഡ്രൈ​വ​ർ​മാ​ർ തി​രി​ച്ച​റി​യാ​ത്ത​തും പ്ര​ശ്‌​ന​മാ​ണ്. വ​ള​വി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും മ​റ്റ് സു​ര​ക്ഷാ​ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചാ​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​വും.

Tags:    
News Summary - No safety measures; SRV traffic without any accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.