കോട്ടയം: അനെര്‍ട്ടും കേരള അക്കാദമി ഓഫ് സ്‌കില്‍ എക്‌സലന്‍സും ചേർന്ന് വനിതകള്‍ക്ക് മാത്രമായി സൗരോർജ മേഖലയിൽ നാലുദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കും. ഐ.ടി.ഐ യോഗ്യതയുള്ള ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, കോവിഡ് /പ്രളയം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍, ഏക രക്ഷാകര്‍തൃസംരക്ഷക, ഭിന്നശേഷിക്കാരായ മക്കൾ ഉള്ളവർ, വിധവകൾ, വിവാഹബന്ധം വേര്‍പെടുത്തിയവര്‍, ഒരുമകൾ മാത്രമുള്ളവർ എന്നീ വിഭാഗത്തിലുള്ളവർക്കാണ് അവസരം. www.anert.gov.in എന്ന വൈബ്‌സൈറ്റിലെ ലിങ്ക് വഴി ഏപ്രില്‍ 15നകം അപേക്ഷ നൽകണം. ഫോണ്‍: 9188119431, 18004251803, 9188119405. കെൽട്രോൺ കോഴ്സുകൾ കോട്ടയം: കെൽട്രോൺ വഴുതക്കാട് നോളജ് സെന്‍ററിൽ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്‍റ്, വെബ് ഡിസൈൻ ആൻഡ് ഡവലപ്മെന്റ്സ്, ജാവ, ഐ.ഒ.ടി, പൈത്തൺ, മെഷീൻ ലേർണിങ് എന്നിവയാണ് കോഴ്സുകൾ. പ്ലസ്ടു, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവർ 20നകം അപേക്ഷിക്കണം. പ്രായപരിധി ഇല്ല. ksg.keltron.in എന്ന വെബ്സൈറ്റിൽ അപേക്ഷ ഫോറം ലഭ്യമാണ്. ഫോൺ: 8590605260. നവോദയ പ്രവേശന പരീക്ഷ ഒമ്പതിന് കോട്ടയം: ജവഹർ നവോദയ വിദ്യാലയത്തിൽ ഒമ്പതാംക്ലാസ് പ്രവേശന പരീക്ഷ ഒമ്പതിന് രാവിലെ 11.15 മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ നടക്കും. അപേക്ഷ നൽകിയിട്ടുള്ള വിദ്യാർഥികൾ രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.