ഐ.എൻ.എൽ ജില്ല സംഗമം

കോട്ടയം: ജില്ലയിലെ ഇന്ത്യൻ നാഷനൽ ലീഗ് പ്രവർത്തകരുടെ സംഗമം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പ്രസ് ക്ലബ് ഹാളിൽ നടക്കുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എ.പി അബ്ദുൽ വഹാബ് സംഗമം ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം നടക്കുന്ന അംഗത്വവിതരണ കാമ്പയിൻ സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയ തങ്ങൾ നിർവഹിക്കും. കാഞ്ഞിരപ്പള്ളിയിലെ പ്രവാസിയും പൊതുപ്രവത്തകനുമായി ഷാജി പാടിക്കലും നൂറോളം സഹപ്രവത്തകരും ഐ.എൻ.എൽ പാർട്ടി അംഗത്വമേറ്റെടുക്കുമെന്ന്​ ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി നാസർ കോയാ തങ്ങൾ അംഗത്വം നൽകി സ്വീകരിക്കും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം എം.കോം നജീബ്, ജില്ല പ്രസിഡന്‍റ്​ സലിം വാഴമറ്റം, പൊതുപ്രവത്തകൻ ഷാജി പാടിക്കൽ തുടങ്ങിയവർ പ​ങ്കെടുത്തു. ......................... സർക്കാറിനെ കബളിപ്പിച്ച്​ ഒരുകോടിയോളം തട്ടിയെടുത്തു സ്​പോർട്​സ്​ കൗൺസിലിനെതിരെ വോളിബാൾ അസോ. കൗൺസിൽ പ്രസിഡൻറ് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്​ സ്ഥലം പതിച്ചുവാങ്ങിയെന്നും ആരോപണം കോട്ടയം: സ്​പോർട്​സ്​ കൗൺസിലിനെതിരെ ആരോപണവുമായി വോളിബാൾ അസോ. രംഗത്ത്​. സ്​പോർട്​സ്​ കൗൺസിലിൽ പ്രസിഡന്‍റ്​ ജെ. മേഴ്​സിക്കുട്ടനെ പുറത്താക്കണമെന്ന്​ സ്റ്റേറ്റ് വോളിബാൾ അസോ. വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വന്തമായി താമസസ്ഥലമോ കളിസ്ഥലമോ ഇല്ലാതെ മേഴ്​സിക്കുട്ടൻ അക്കാദമിയുടെ പേരിൽ സർക്കാറിനെ കബളിപ്പിച്ച്​ ഒരുകോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ട്​. സർക്കാറിൽനിന്ന് തട്ടിയെടുത്ത തുകയുടെ കണക്ക്​ സോഷ്യൽ ഓഡിറ്റിങ്ങിന്​ വിധേയമാക്കണമെന്നും അസോ. ആവശ്യപ്പെട്ടു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്​ വീട്​ വെക്കാൻ സ്ഥലമില്ലെന്നുപറഞ്ഞ്​ എറണാകുളം ജില്ലയി​ലെ കണ്ണായസ്ഥലത്ത്​ 10 സെന്‍റ്​ ഭൂമിയും സർക്കാറിൽനിന്ന് ഇവർ പതിച്ചുവാങ്ങിയിട്ടുണ്ടെന്നും ​അസോ. ആരോപിച്ചു. സ്​പോർട്​സ് ഹോസ്റ്റലിലെ കുട്ടികൾക്ക്​ സ്​പോർട്​സ് കിറ്റുകളും ഭക്ഷണവും അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയും അസോ. നടത്തുന്ന ചാമ്പ്യൻഷിപ്​ നടക്കാതിരിക്കാൻ കോച്ചുകളെ ഭീഷണിപ്പെടുത്തുകയുമാണെന്ന്​ ഇവർ പറഞ്ഞു. കേരളത്തിലെ ആറ്​ അസോസിയേഷനുകളിൽ വോളിബാൾ അസോസിയേഷനെ മാത്രം അകാരണമായി സസ്​പെൻഡ്​ ​ചെയ്തതായും ഓർഡർ നേരിട്ട്​ അയക്കാതെ സോഷ്യൽ മീഡിയയിലൂടെയാണ്​ അയച്ചതെന്നും അസോ. ഭാരവാഹികൾ പറഞ്ഞു. ഇക്കാര്യങ്ങൾ സൂചിപ്പിച്ച്​ കായികമന്ത്രിക്ക്​ ഇ-മെയിലായി പരാതി അയച്ചിട്ടുണ്ട്​. വാർത്തസമ്മേളനത്തിൽ സ്റ്റേറ്റ് വോളിബാൾ അസോ. സി.ഇ.ഒ നാലകത്ത്​ ബഷീർ, ജോ. സെക്രട്ടറി ബാബു പാലാട്ട്​, മെംബർ ചാർളി ജേക്കബ്​ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.