കോട്ടയം: ആസാദി കി അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി ഖാദി ഗ്രാമവ്യവസായ കമീഷന്‍ ചാസിന്‍റെ നേതൃത്വത്തില്‍ ഖാദി ബോര്‍ഡ്, വ്യവസായ വകുപ്പ്, എസ്.ബി കോളജ് എന്നിവരുടെ സഹകരണത്തോടെ പി.എം.ഇ.ജി.പി ഖാദി എക്‌സിബിഷൻ നടത്തും. എസ്.ബി കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച മുതല്‍ 13 വരെയാണ് എക്‌സിബിഷൻ. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്‍റെ കോറല്‍ ജൂബിലി ഉദ്ഘാടനം കേന്ദ്ര ഖാദി കമീഷന്‍ ദേശീയ ചെയര്‍മാന്‍ വിനയ്കുമാര്‍ സക്‌സേന നടത്തും. എട്ടിന് രാവിലെ 10.30ന് ഗാന്ധിജി ഖാദി ഒറ്റമുണ്ട് ധാരിയായതിന്‍റെ നൂറാം വാര്‍ഷിക ഉദ്ഘാടനം അഖിലേന്ത്യ ഖാദി ബോര്‍ഡ് അംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി നിര്‍വഹിക്കും. ജോബ് മൈക്കിള്‍ എം.എൽ.എ ആദ്യവിൽപനയുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടർന്ന് വനിതദിന സമ്മേളന ഉദ്ഘാടനം നഗരസഭ അധ്യക്ഷ സന്ധ്യ മനോജ് നിര്‍വഹിക്കും. 12ന് വിദ്യാര്‍ഥിദിന സംഗമത്തിന്‍റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. 13ന് 11ന് കുടുംബദിനാചാരണ ഉദ്ഘാടനം കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി നിര്‍വഹിക്കും. 13ന് വൈകീട്ട് ഏഴിന് ചേരുന്ന സമാപനസമ്മേളനം കലക്ടര്‍ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ ചാസ് ഖാദി ഡയറക്ടര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍, ജനറല്‍ കണ്‍വീനര്‍ പ്രഫ. പി.സി. അനിയന്‍കുഞ്ഞ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.ജെ. ലാലി, പബ്ലിസിറ്റി ചെയര്‍മാന്‍ ജോസ്കുട്ടി കുട്ടന്‍പേരൂര്‍, കണ്‍വീനര്‍ സൈബി അക്കര എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.