ഗവ. ആശുപത്രിക്ക്​​ മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച് ഓട

ഏറ്റുമാനൂർ: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള അതിരമ്പുഴ ഗവ. ആശുപത്രിയുടെ പ്രവേശനകവാടത്തിലുള്ള തടസ്സം എത്രയും വേഗം ഒഴിവാക്കി രോഗികൾക്ക് ആശുപത്രിയിലേക്ക് സുഗമമായി പ്രവേശിക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് മെംബർ ജയിംസ് കുര്യൻ കെ.എസ്.ടി.പി അസി. എക്സിക്യൂട്ടിവ് എൻജിനീയറോട് ആവശ്യപ്പെട്ടു. നിർമാണം നടക്കുന്ന റോഡിന്‍റെ പലഭാഗങ്ങളിൽ പോക്കറ്റ് റോഡുകളിലേക്കും വീടുകളിലേക്കും കടക്കുന്നതിനും തടസ്സങ്ങളുണ്ട്. ഇതിനും അടിയന്തരമായി പരിഹാരം കാണണമെന്ന് ജയിംസ് കുര്യൻ ആവശ്യപ്പെട്ടു. ഫോട്ടോ: അതിരമ്പുഴ ഗവ. ആശുപത്രിയുടെ പ്രവേശനകവാടത്തിനു മുന്നിൽ മാർഗതടസ്സം സൃഷ്ടിച്ച് നിർമിച്ച ഓട.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.