ചങ്ങനാശ്ശേരി: പൊതുമരാമത്ത് വർക്കുകൾക്കായി വാങ്ങുന്ന ടാർ ബാരലുകൾ മോഷണം പോകുന്നത് പതിവായി. തൃക്കൊടിത്താനം പഞ്ചായത്തിലെ പ്ലാതോട്ടം കുരിശ്ശടി ജങ്ഷനിൽനിന്ന് പുലർച്ച രണ്ടുമണിക്ക് മൂന്ന് ബാരൽ ടാർ വാഹനത്തിൽ കടത്തി. തൃക്കൊടിത്താനം പൊലീസിൽ പരാതി നൽകി. ഒരു ബാരലിന് 9500 രൂപയാണ് വില. അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൽ.എസ്.ജി.ഡി ഗവ. കോൺട്രാക്ടേഴ്സ് അസോ. താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ലിനു ജോബ് അധ്യക്ഷതവഹിച്ചു. ജിജി കല്ലൻചിറ, ടോമി ദേവസ്യ, രാജു മുക്കാടൻ, അജി ജോസഫ്, ബാബു കുരുവിള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.