കങ്ങഴ: ഹയർ സെക്കൻഡറി, എസ്.എസ്.എൽ.സി പരീക്ഷകളിൽ കങ്ങഴ മുസ്‌ലിം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച 'മെറിറ്റ് ഡേ 2022' നിയമസഭ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഷാഹുൽ ഹമീദ് വണ്ടാനം അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. റംലബീഗം മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹയർ സെക്കൻഡറി അധ്യാപകൻ ആർ. ശിവപ്രസാദ് എഴുതിയ 'ദ അൾട്ടിമേറ്റ് ഇംഗ്ലീഷ്' പുസ്തകം ജയരാജ് പ്രകാശനം ചെയ്തു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് സ്കൂൾ പി.ടി.എ സ്വർണനാണയം സമ്മാനിച്ചു. കങ്ങഴ പഞ്ചായത്ത് മെംബർ എ.എച്ച്. ഷിയാസ്, ഇമാം ജനാബ് മുഹമ്മദ് ഷഫീഖ് മന്നാനി, പി.ടി.എ പ്രസിഡന്‍റ് എം.എം. ഷീബമോൾ, ഹെഡ്മിസ്ട്രസ് എ.വി. ഹസീന ബീഗം, ഷാജഹാൻ പയ്യമ്പള്ളിൽ, വി.എം. കബീർ, നാസർ കങ്ങഴ, റെജി ഫിലിപ്, ജോഷി തോമസ് തുടങ്ങിയവർ സംസാരിച്ചു. KTL KANAZHA- കങ്ങഴ മുസ്‌ലിം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ ആർ. ശിവപ്രസാദ് എഴുതിയ 'ദ അൾട്ടിമേറ്റ് ഇംഗ്ലീഷ്' പുസ്തകം ഡോ. എൻ. ജയരാജ് പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.