മാന്നാനം: കുര്യാക്കോസ് ഏലിയാസ് കോളജ് ജീസസ് യൂത്തിൻെറ ആഭിമുഖ്യത്തിൽ 'ല വിറ്റ' പേരിൽ ചൊവ്വാഴ്ച പ്രൊലൈഫ് എക്സിബിഷൻ സംഘടിപ്പിക്കും. കോളജ് ഓഡിറ്റോറിയത്തിൽ മാനേജർ മാത്യൂസ് ചക്കാലക്കൽ സി.എം.ഐ ഉദ്ഘാടനം ചെയ്യും. പത്തോളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ വിവിധ കോളജുകളിൽനിന്നുള്ള വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും. പൊതുജനങ്ങൾക്കും പങ്കെടുക്കാം. ഭ്രൂണഹത്യ, മദ്യപാനം, മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ ജീവനെ നശിപ്പിക്കുന്ന സാമൂഹികവിപത്തുകൾക്കെതിരെ ബോധവത്കരണത്തിൻെറ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നതെന്ന് പ്രിൻസിപ്പൽ ഡോ. ഐസൺ വി.വഞ്ചിപ്പുരക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.