ചങ്ങനാശ്ശേരി: കേരളം പ്രളയത്തില്‍ മുങ്ങിത്താണപ്പോള്‍ രക്ഷകരായ തീരദേശ ജനതയുടെ നിലനിൽപിനായുള്ള സമരത്തെ കണ്ടില്ലെന്നുനടിക്കുന്നത് കേരളത്തിനു ഭൂഷണമല്ലെന്ന് ചങ്ങനാശ്ശേരി അതിരൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ അടിയന്തരയോഗം. യോഗത്തില്‍ അതിരൂപത പ്രസിഡന്‍റ് റാംസെ ജെ.ടി. അധ്യക്ഷതവഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി റീജനല്‍ ഡയറക്ടര്‍ ഫാ. ജോണ്‍ വടക്കേക്കളം ഉദ്ഘാടനം നിര്‍വഹിച്ചു. ജനറൽ സെക്രട്ടറി തോമസുകുട്ടി മണക്കുന്നേല്‍ ആമുഖപ്രസംഗം നടത്തി. ടി.എം. മാത്യു വിഷയാവതരണം നടത്തി. ഭാരവാഹികളായ ബേബിച്ചന്‍ പുത്തന്‍പറമ്പില്‍, കെ.പി. മാത്യു, ജോസി കല്ലുകളം, ഷാജി വാഴെപറമ്പില്‍, പാപ്പച്ചന്‍ നേര്യംപറമ്പില്‍, ബിജു കൊച്ചുപുരക്കല്‍, ജോണ്‍സണ്‍ കൊച്ചുതറ, ട്രീസ മാത്യു, ലൗലി മാളിയേക്കല്‍, ലൈസാമ്മ തുണ്ടുപറമ്പില്‍, റോസമ്മ കാടാശ്ശേരി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.