കൂട്ടിക്കൽ: എരുമേലി-കൂട്ടിക്കൽ മുസ്ലിം ജമാഅത്തുകളുടെ സംയുക്ത സംരംഭമായ ഭവനപദ്ധതിയുടെ താക്കോൽദാനം നടന്നു. കൂട്ടിക്കൽ മേഖലയിലുണ്ടായ പ്രളയത്തെ തുടർന്ന് വീട് നഷ്ടപ്പെട്ട മരുതുംകുന്നേൽ അബ്ദുസ്സലാമിന് കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് വാങ്ങിനൽകിയ സ്ഥലത്ത് എരുമേലി മഹല്ല മുസ്ലിം ജമാഅത്ത് പ്രളയ പുനരധിവാസ ഭവനപദ്ധതി പ്രകാരം വീട് നിർമിച്ചുനൽകുകയായിരുന്നു. നാരകംപുഴ മക്കാമസ്ജിദിൽ നടന്ന ചടങ്ങിൽ എരുമേലി ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഇർഷാദ് അധ്യക്ഷതവഹിച്ചു. ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ് മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിച്ചു. തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി സമ്മേളനം ഉദ്ഘാടനം ചെയ്തു. വസ്തുവിന്റെ രേഖ കൈമാറ്റം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ പ്രസിഡന്‍റ് കടക്കൽ അബ്ദുൽ അസീസ് മൗലവി നിർവഹിച്ചു. ഇമാം ഏകോപനസമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി മുഖ്യപ്രഭാഷണം നടത്തി. പാങ്ങോട് എ. കമറുദ്ദീൻ മൗലവി, ഡോ. മുഹമ്മദ് ഹനീഫ, സി.എ.എം. കരീം, സി.യു. അബ്ദുൽ കരീം, പി.കെ. സുബൈർ മൗലവി, ഹാമിദ് ഖാൻ ബാഖഫി തുടങ്ങിയവർ സംസാരിച്ചു KTL WBL Bhavana Padhadhi thaakol danam Jama ath ദക്ഷിണകേരള ലജ്നത്തുൽ മുഅല്ലിമീൻ പ്രസിഡന്‍റ് മുത്തുക്കോയ തങ്ങൾ ബാഫഖി താക്കോൽ ദാനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.