തവളക്കുഴിയില്‍ വന്‍ ഗതാഗതക്കുരുക്ക്​

ഏറ്റുമാനൂര്‍: തവളക്കുഴിയില്‍ വന്‍ ഗതാഗതക്കുരുക്ക്. മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടി വാഹനയാത്രക്കാരും കാല്‍നടക്കാരും ദുരിതത്തിലായി. ഏറ്റുമാനൂര്‍ ക്ഷേത്രം മുതല്‍ തവളക്കുഴി-പട്ടിത്താനം റൗണ്ടാന വരെയുള്ള ഭാഗത്താണ് പ്രധാനമായും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്. തവളക്കുഴിയിലെ രാജ്യാന്തര നിലവാരത്തിലുള്ള പരീക്ഷസെന്‍റര്‍ വന്നതും ട്രാഫിക്​ സംവിധാനത്തി‍ൻെറ അഭാവവുമാണ് കാരണം. റെയില്‍വേ, എസ്.എസ്.സി തുടങ്ങിയ പരീക്ഷകള്‍ നടത്തുന്ന തവളക്കുഴിയിലെ സെന്‍ററില്‍ ദിവസവും കേരളത്തി‍ൻെറ വിവിധ ഭാഗത്തുനിന്ന്​ നൂറുകണക്കിന് വിദ്യാർഥികളാണ് എത്തുന്നത്. ഇവര്‍ വരുന്ന വാഹനങ്ങള്‍ റോഡിനു ഇരുവശവുമായിട്ടാണ് പാര്‍ക്കുചെയ്യുന്നത്. പാര്‍ക്കിങ്​ ഏരിയ ഉണ്ടെങ്കിലും വലിയ വാഹനങ്ങള്‍ കയറിപ്പോകുന്നത് ഓടയുടെ മുകളിലൂടെയാണ്. ഓടയുടെ മൂടി ബലമില്ലാത്തതിനാല്‍ ഭാരവണ്ടി കയറുമ്പോള്‍ ഓടയില്‍വീണ്​ അപകടം ഉണ്ടാകുന്നതിനാല്‍ കാറുകള്‍ റോഡിനു ഇരുവശവുമായിട്ടാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം മറ്റ് വാഹനങ്ങള്‍ കടന്നുപോകാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു. കോട്ടയത്തുനിന്ന്​ എറണാകുളം, മൂവാറ്റുപുഴ ഭാഗത്തേക്കുപോകുന്ന വാഹനങ്ങള്‍ തവളക്കുഴി വഴിയാണ് കടന്നുപോകുന്നത്. കോട്ടയം മെഡിക്കല്‍ കോളജിലേക്ക്​ രോഗികളുമായി പോകുന്ന ആംബുലന്‍സ് മണിക്കൂറുകളോളമാണ് റോഡില്‍ കുരുങ്ങിക്കിടന്നത്. മണര്‍കാട് മുതല്‍ പട്ടിത്താനം വരെയുള്ള ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ബൈപാസി‍ൻെറ പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്താല്‍ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാകുമെന്ന് വ്യാപാരികള്‍ പറയുന്നു. പടം ഏറ്റുമാനൂര്‍ തവളക്കുഴിയില്‍ ശനിയാഴ്ച അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.