ഈരാറ്റുപേട്ട: കീഴമ്പാറ, പൂവത്താനി പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിൽ സാമൂഹികവിരുദ്ധർ ദിനംപ്രതി മാലിന്യം തള്ളുന്നതായി പരാതി. കഴിഞ്ഞദിവസം തേറുംപുറത്ത് ഭാഗത്തെ പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളിയതിനെ തുടർന്ന് നാട്ടുകാർ പഞ്ചായത്തിൽ പരാതിനൽകി. തുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റ്, സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ സ്ഥലം സന്ദർശിക്കുകയും ചെയ്തു. സ്ഥലം ശുദ്ധീകരിച്ച് ക്ലോറിനേറ്റ് ചെയ്തു. പൊതുനിരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ പൊലീസിൽ പരാതിയും നൽകി. പൂവത്താനി ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കാമറ സാമൂഹികവിരുദ്ധർ കേടുപാട് വരുത്തിയെന്ന് സെക്രട്ടറി പറഞ്ഞു. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.