വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനെതിരെ പോക്​സോ കേസ്​

ചെറുതോണി (ഇടുക്കി): ക്യാമ്പിൽ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പോക്​സോ വകുപ്പ്​ ചുമത്തി കേസെടുത്തു. പത്തനംതിട്ട ആങ്ങമൂഴി സ്വദേശി ഹരി ആർ. വിശ്വനാഥിനെതിരെയാണ് (49) ഇടുക്കി കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്​​​. ആർ.എസ്​.എസിന്‍റെയും ബി.ജെ.പി അനുകൂല അധ്യാപക സംഘടനയുടെയും സജീവ​പ്രവർത്തകനാണിയാൾ. പെൺകുട്ടികൾ താമസിക്കുന്ന മുറിയിൽ കയറി ലൈംഗികച്ചുവയോടെ സംസാരിച്ച ഇയാൾക്കെതിരെ വിദ്യാർഥിനികൾ രക്ഷാകർത്താക്കളോട് പരാതി പറഞ്ഞതോടെയാണ്​ സംഭവം പുറത്തായത്​. വിദ്യാർഥിനികൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക്​ മൊഴി നൽകുകയും ചെയ്തു. ഒളിവിൽപോയ പ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. പരാതി ഒതുക്കിത്തീർക്കാൻ അധ്യാപകൻ മറ്റൊരു വിദ്യാർഥിയോട്​ ആവശ്യപ്പെടുന്ന ശബ്ദസന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതിനിടെ, അധ്യാപകനെ സ്കൂൾ മാനേജ്​മെന്‍റ്​ സസ്പെൻഡ്​ ചെയ്തു. പ്രതിയെ ഉടന്‍ അറസ്റ്റ്​ ചെയ്യണമെന്ന്​ മഹിള അസോസിയേഷൻ നേതാക്കൾ ആവശ്യപ്പെട്ടു. ഇയാൾ മുമ്പും ഇത്തരം കേസിൽപെട്ടിട്ടുണ്ടെന്നും ഇയാളെ മാത്രം കുട്ടികളുടെ ക്യാമ്പിന്​ ചുമതലപ്പെടുത്തിയതില്‍ ദുരൂഹതയുണ്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. TDG Pocso prathi Hari പ്രതി ഹരി ആർ. വിശ്വനാഥ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.