ജനകീയ ഒപ്പ് ശേഖരണം

ഈരാറ്റുപേട്ട: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടൽ തേടി വെൽഫെയർ പാർട്ടി, ചീഫ്​ ജസ്റ്റിസിന്​ നൽകുന്ന ജനകീയ ഹരജിയിലേക്ക്​ ഒപ്പുശേഖരണം നടത്തി. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10 കേന്ദ്രങ്ങളിൽനിന്നാണ്​ ആയിരക്കണക്കിന് ഒപ്പുകൾ സ്വരൂപിച്ചത്. ജില്ല വൈസ് പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ജില്ല കമ്മിറ്റി അംഗങ്ങളായ കെ.എച്ച്. ഫൈസൽ ,യൂസഫ് ഹിബ, വി.എ. ഹസീബ് എന്നിവരും പി.കെ. മുഹമ്മദ് ഷാഫി, എം.എസ്. ഇജാസ്, ഫിർദൗസ് റഷീദ്, എസ്.കെ. നൗഫൽ, ബാദുഷ, എൻ.എം. ഷരീഫ്, കെ.എം. റഷീദ്, പി.എം. ആനീഷ്, കെ.എ. സമദ്, മാഹീൻ ഹിബ, വി.എം. സലീം, കെ.എം. യൂസുഫ്, പി.എഫ്. ഷറഫുദ്ദീൻ, അൻവർ ഹാറൂൺ, ഹാഷിർ ഇഞ്ചക്കാട് എന്നിവരും വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.