മ്ലാക്കരയിൽ താൽ​ക്കാലിക പാലം തുറന്നു

കൂട്ടിക്കൽ: ഇളംകാട് ടോപ്പിലേക്കുള്ള മ്ലാക്കര പാലത്തിന് പകരം പുതിയ പാലം തുറന്നു. താൽക്കാലികമായി നിർമിച്ചതാണ്​ പാലം. ഇതിലൂ​ടെ ചെറു വാഹനങ്ങൾ മാത്രമാണ് കടന്നുപോകുന്നത്. പഞ്ചായത്തിന്‍റെയും ജനകീയ സമിതിയുടെയും നേതൃത്വത്തിൽ ഒന്നരലക്ഷം രൂപ വിനിയോഗിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്. 80,000 രൂപ പഞ്ചായത്തിൽനിന്ന്​ അനുവദിച്ചിരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഏഴാം വാർഡിലേക്കുള്ള പാലം കഴിഞ്ഞ ഒക്ടോബർ 16നുണ്ടായ പ്രളയത്തിലാണ് തകർന്നത്. ഇതോടെ പ്രദേശവാസികൾ ഒറ്റപ്പെട്ടിരുന്നു. നാട്ടുകാർ ചേർന്ന് തടിപ്പാലം നിർമിച്ചെങ്കിലും അതും തകർന്നു. ഇതോടെയാണ് താൽക്കാലിക പാലം നിർമിച്ചത്. ഇവിടെ സ്ഥിരംപാലം നിർമിക്കാൻ ഉടൻ നടപടിയാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. KTL WBL MLAKKARA Bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.