കുന്നുകൂടി മാലിന്യം: കാടുമൂടി ലക്ഷങ്ങൾ

slug ആരുണ്ടിവിടെ ചോദിക്കാൻ... കോട്ടയം: കഞ്ഞിക്കുഴിയിൽ നഗരസഭയുടെ കീഴിലുള്ള സോണൽ ഓഫിസിന്‍റെ പഴയ കെട്ടിടത്തിന്​ മുന്നിൽ പ്ലാസ്റ്റിക്​ മാലിന്യം കുന്നുകൂടിയനിലയിൽ. മാലിന്യം പെരുകുന്നതനുസരിച്ച്​, ചെറിയ അറ്റകുറ്റപ്പണികളെ തുടർന്ന്​ ഇങ്ങോട്ടേക്ക്​ മാറ്റിയ രണ്ടുലോറി, നഗരസഭയുടെ മിനിവാൻ, പിടിവണ്ടികൾ, മാലിന്യം കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ടാങ്കുകൾ തുടങ്ങിയ ആക്രിവസ്തുക്കൾ കാടുമൂടിയ നിലയിലാണ്​. വർഷങ്ങൾ കഴിയുംതോറും ഇവ തുരുമ്പെടുത്തിരിക്കുകയാണ്​. ലക്ഷക്കണക്കിന്​ രൂപയുടെ ആക്രിവസ്തുക്കളാണ്​ ഇത്തരത്തിൽ നശിക്കുന്നത്​. കാടും പ്ലാസ്റ്റിക്​ മലയും കടന്നുവേണം ലേലം ചെയ്ത ഇരുമ്പുവസ്തുക്കൾ പുറത്തേക്ക്​ കൊണ്ടുപോകാൻ. കഞ്ഞിക്കുഴിയിലെ സോണൽ ഓഫിസ്​ ശോച്യാവസ്ഥയെ തുടർന്ന്​ പുതിയ കെട്ടിടത്തിലേക്ക്​ പ്രവർത്തനം മാറ്റിയിരുന്നു. ഇതിനെ തുടർന്ന്​ പഴയ ബിൽഡിങ്​ ഉപയോഗശൂന്യമായതിനാൽ മുന്നിൽ പ്ലാസ്റ്റിക്​ മാലിന്യം വേർതിരിക്കുന്നതിനായി ക്ലീൻ കേരളയുമായി ബന്ധപ്പെട്ട്​ പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിനായി പ്ലാസ്റ്റിക്​ മാലിന്യം ഇവിടേക്ക്​ ശേഖരിക്കുകയും എന്നാൽ, മാലിന്യം ഇവിടെനിന്ന്​ കൊണ്ടുപോകാതായതോടെ പ്ലാസ്റ്റിക്​ കുന്നുകൂടുകയുമായിരുന്നു. മഴപെയ്താൽ പ്രദേശത്ത്​ അസഹനീയമായ ദുർഗന്ധമാണ്​. കൂടാതെ തെരുവുനായ്​ക്കളും ഇവിടെ വിഹരിക്കുന്നുണ്ട്​. വർഷങ്ങൾക്ക്​ മുമ്പ്​ നഗരസഭയുടെ കീഴിലുണ്ടായിരുന്ന സോണൽ ഓഫിസും ആരോഗ്യവിഭാഗത്തിന്‍റെ ഹെൽത്ത്​ സെന്‍ററും പ്രവർത്തിച്ചിരുന്ന മുൻകെട്ടിടങ്ങൾ അന്യാധീനപ്പെട്ട അവസ്ഥയിലാണ്​. ഈ കെട്ടിടങ്ങൾ പുനർനിർമിക്കാനോ മറ്റാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനോ നഗരസഭ അധികൃതർ വിമുഖത കാട്ടുകയാണ്​. രാത്രിയിൽ സാമൂഹികവിരുദ്ധർ ആക്രിസാധനങ്ങൾ പെറുക്കിക്കൊണ്ടുപോകുന്നതായും സമീപത്തുള്ളവർ പരാതിപ്പെടുന്നുണ്ട്​. KTL Building നഗരസഭയുടെ കീഴിലെ സോണൽ ഓഫിസിന്‍റെ പഴയ കെട്ടിടത്തിന്​ മുന്നിൽ പ്ലാസ്റ്റിക്​ മാലിന്യം കുന്നുകൂടിയനിലയിൽ KTL Vehicle കഞ്ഞിക്കുഴിയിൽ ആക്രിവസ്തുക്കൾ കാടുമൂടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.