ഓടിക്കൊണ്ടിരുന്ന വാന് തീപിടിച്ചു

പെരുവ: ഓടിക്കൊണ്ടിരുന്ന മാരുതി ഓമ്​നി വാന് തീപിടിച്ചു. വൈക്കം-തൊടുപുഴ റോഡിൽ പെരുവ ജങ്​ഷന് സമീപം മുതിരക്കാല വളവിലാണ്​ വെള്ളിയാഴ്ച രാവിലെ 10.30ഓ​ടെ വാഹനത്തിന്​ തീപിടിച്ചത്​. കടുത്തുരുത്തിയിൽനിന്ന്​ എത്തിയ അഗ്നിരക്ഷ സേനയാണ് തീയണച്ചത്. വെള്ളൂർ പൊലീസും സ്ഥലത്തെത്തിയിരുന്നു. ആർക്കും പരിക്കില്ല. വാൻ പൂർണമായും കത്തിനശിച്ചു. ഒരുമണിക്കൂറോളം വൈക്കം-തൊടുപുഴ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.