ഗാന്ധിനഗർ: മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന തിരുവാതുക്കൽ സ്വദേശിനിയുടെ കൂട്ടിരിപ്പുകാരനെ തെരുവുനായ് കടിച്ചു. കടുത്തുരുത്തി ഞീഴൂർ ഇടാട്ടുപറമ്പിൽ ഷൈജുവിനെയാണ് (40) നായ് കടിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഷൈജുവിന്‍റെ ഭാര്യാമാതാവാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ബേക്കറിയിൽനിന്ന് രോഗിക്ക് സാധനങ്ങൾ വാങ്ങി റോഡിലൂടെ നടന്നുവരുമ്പോഴാണ് ഷൈജുവിനെ നായ് കടിച്ചത്. വലത് കാൽമുട്ടിൽ കടിച്ച നായ് പാന്‍റ് കടിച്ചുകീറി. ഇതുകണ്ട മറ്റൊരാൾ നായെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഷൈജുവിന്പേവിഷബാധക്കെതിരെ കുത്തിവെപ്പെടുത്തു. ------------------------------------------- സ്വർണനാണയം നൽകി ആദരിക്കും കോട്ടയം: പാലാ സെന്‍റ് തോമസ് കോളജ് പൂർവ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ കെ-റെയിൽ വിരുദ്ധ, തെരുവുനായ് വിരുദ്ധ സമരനേതാക്കളായ 18പേരെ സ്വർണനാണയവും പൊന്നാടയും നൽകി ആദരിക്കും. ശനിയാഴ്ച ഉച്ചക്ക് മൂന്നിന് കോട്ടയം പ്രസ്ക്ലബ് ഹാളിലാണ് ചടങ്ങ്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജോർജ് ജേക്കബ് അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.