തലയോലപ്പറമ്പിൽ നാട്ടുകാരെ അക്രമിച്ച നായ്ക്ക്​ പേവിഷബാധ സ്ഥിരീകരിച്ചു

വൈക്കം: തലയോലപ്പറമ്പിൽ 10ഓളംപേരെ കടിച്ച നായ്​ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇത്​ മറ്റ്​ നായ്ക്കളെയും വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു. പിന്നീട്​ നായ്​ ചത്തിരുന്നു. തിരുവല്ലയിലെ സംസ്ഥാന പക്ഷിരോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പോസ്റ്റ്​മോർട്ടത്തിലാണ്​ പേവിഷബാധ കണ്ടെത്തിയത്​. പേവിഷബാധ സ്ഥിരീകരിച്ചതോടെ ചത്ത നായ, കടിച്ച മറ്റ് നായ്ക്കളെയും വളർത്ത് മൃഗങ്ങളെയും നിശ്ചിത ഇടവേളകളിൽ വാക്സിൻ നൽകി പ്രത്യേകം സംരക്ഷിക്കുന്നതിനും പഞ്ചായത്തിലെ എല്ലാ വാർഡുകളിലും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവക്ക്​ അടിയന്തര കുത്തിവെപ്പ്​ നൽകാനും അധികൃതർ തീരുമാനിച്ചു. ഇതിനായി ഡോഗ് ക്യാച്ചറിന്‍റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നായുടെ ആക്രമണത്തിൽ പരിക്കേറ്റ ആളുകൾക്ക് ആരോഗ്യവകുപ്പ് പ്രത്യേക നിർദേശവും നിരീക്ഷണവും ഏർപ്പെടുത്തി. കടിയേറ്റ വളർത്തുമൃഗങ്ങളെ 10 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കാനും നടപടി സ്വീകരിച്ചിട്ടുണ്ട്. -------------------- തെരുവുനായ്​ ശല്യം; അടിയന്തര നടപടി വേണം വൈക്കം: തെരുവുനായ്​ ശല്യത്തിന്​ അടിയന്തര പരിഹാരം കാണണമെന്ന്​ ഗാന്ധിദർശൻ സമിതി വൈക്കം നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഗാന്ധിദർശൻ സമിതി നിയോജകമണ്ഡലം പ്രസിഡന്റ് എസ്. ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി ഇ.എൻ. ഹർഷകുമാർ, എം.കെ. ശ്രീരാമചന്ദ്രൻ, എൻ.സി. തോമസ്, സി. സുരേഷ്കുമാർ, കെ.ഇ. ജമാൽ എന്നിവർ സംസാരിച്ചു. ----------------------------------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.