കോട്ടയം: കൃഷിഭൂമിയിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെട്ടതോടെ കൃഷിയിറക്കാനാവാതെ യുവകർഷകൻ ദുരിതത്തിൽ. തിരുവാർപ്പ് സ്വദേശി എ.ജി. ബിജുമോൻ എന്ന യുവകർഷകനാണ് ദുരവസ്ഥ നേരിടുന്നത്. കൂവപ്പുറം പാടശേഖരത്തിൽ ഇദ്ദേഹത്തിന്‍റെ 1.32 ഏക്കർ വയലിനോട് ചേർന്നുള്ള വാച്ചാൽ അടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടതാണ് ബിജുവിനെ ദുരിതത്തിലാക്കിയത്. കഴിഞ്ഞ ഏഴുവർഷമായി ബിജുമോന് തന്‍റെ വയലിൽ കൃഷിയിറക്കാൻ കഴിയാത്ത സാഹചര്യമാണ്. 2015ൽ കൃഷിഭൂമി വാങ്ങിയതു മുതൽ തനിക്ക് ദുരിതമാണ്, ചെയ്ത കൃഷികളെല്ലാം വെള്ളം കിട്ടാതെ കരിഞ്ഞ അവസ്ഥയാണുണ്ടായത്. 85 ഏക്കറിൽ തനിക്ക് മാത്രമാണ് ഇത്തരത്തിൽ ദുരിതം അനുഭവപ്പെടുന്നതെന്നും ബിജുമോൻ പറയുന്നു. നിലവിലുണ്ടായിരുന്ന വാച്ചാൽ അടച്ചനിലയിലാണ്. 2015 മുതൽ ഭൂമിക്കുമേൽ കരവും ക്ഷേമനിധി വിഹിതവും അടച്ചുവരുകയാണ് ബിജുമോൻ. ഒന്നുകിൽ കൃഷി ചെയ്യാൻ വെള്ളം തരുകയോ അല്ലെങ്കിൽ മറ്റ് കൃഷി ചെയ്യാൻ അനുവദിക്കുകയോ ചെയ്യണമെന്നാണ് ബിജുമോൻ ആവശ്യപ്പെടുന്നത്. തന്‍റെ കൃഷിഭൂമിയിൽ നെൽകൃഷി ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജുമോൻ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിനും കൃഷിഭവനും മുന്നിൽ കർഷകദിനത്തിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി അധികാരികളെ കണ്ട് പരാതികൾ സമർപ്പിച്ചെങ്കിലും പരിഹാരമുണ്ടാവാത്തതിനെ തുടർന്നാണ് ബിജുമോൻ പഞ്ചായത്തിന് മുന്നിൽ സമരവുമായി എത്തിയത്. ktl Bijumon കർഷകദിനത്തിൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ സമരം നടത്തുന്ന ബിജുമോൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.