എരുമേലി: ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷക ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി ഉദ്ഘാടനം ചെയ്തു. മുതിർന്ന കർഷകനായ വി.എ. എബ്രഹാം അധ്യക്ഷതവഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട കർഷകരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. കൃഷ്ണകുമാർ, ജൂബി അഷ്റഫ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മറിയാമ്മ ജോസഫ്, രാജപ്പൻ നായർ, ലിസി സജി, എം.എസ്. സതീഷ്, മറിയാമ്മ സണ്ണി, അജേഷ് എന്നിവർ പങ്കെടുത്തു. കൃഷി ഓഫിസർ ട്രീസ സെലിൻ ജോസഫ്, അസി. കൃഷി ഓഫിസർ റഷീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.