പ്രതിഷേധ ധർണ നടത്തി

എരുമേലി: ഇൻഫാമിന്റെ നേതൃത്വത്തിൽ മുക്കൂട്ടുതറയിൽ ബഫർസോൺ വിരുദ്ധ . ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം താലൂക്ക് സമിതി പ്രസിഡന്റ് ജോസഫ് കാരിക്കുന്നേൽ അധ്യക്ഷതവഹിച്ചു. ബഫർ സോണിനെതിരെ സെൻട്രൽ എംപവർ കമ്മിറ്റിക്ക് പരാതി നൽകുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന്​ കർഷകർ പറഞ്ഞു. ഇൻഫാം റാന്നി താലൂക്ക് സമിതി സെക്രട്ടറി വർഗീസ് മാമ്പ്ര ബഫർസോൺ വിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഇൻഫാം ജില്ല കമ്മിറ്റി അംഗം ജോസ് താഴത്തുപീടിക, കാഞ്ഞിരപ്പള്ളി താലൂക്ക് സമിതി സെക്രട്ടറി തോമസ് തെക്കേൽ എന്നിവർ സംസാരിച്ചു. ചിത്രം: ഇൻഫാമിന്റെ നേതൃത്വത്തിൽ മുക്കൂട്ടുതറയിൽ നടന്ന പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.