പൊൻകുന്നം: ചിറക്കടവ് മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ 15ന് സമ്പൂർണ രാമായണ പാരായണ യജ്ഞം നടത്തും. മണക്കാട്ട് നാരായണീയ സമിതി ക്ഷേത്രാങ്കണത്തിൽ നടത്തുന്ന യജ്ഞത്തിന് നാരായണീയ കോകിലം ടി.എൻ. സരസ്വതിയമ്മ നേതൃത്വം നൽകും. ------ രാമായണ സത്രത്തിന് ഇന്ന് തുടക്കം തിരുവഞ്ചൂര്‍: കേരള ക്ഷേത്രസംരക്ഷണ സമിതി നേതൃത്വത്തില്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന രാമായണ സത്രത്തിന് ശനിയാഴ്ച തുടക്കമാകും. 16ന് സമാപിക്കും. കെ.എസ്. സുദര്‍ശനനാണ് യജ്ഞാചാര്യന്‍. വൈകീട്ട് തിരുവഞ്ചൂര്‍ വടക്കുംതൃക്ക ശിവക്ഷേത്രത്തില്‍നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ആറിന് സത്രവേദിയില്‍ എത്തും. തുടര്‍ന്ന് ക്ഷേത്രസംരക്ഷണ സമിതി രക്ഷാധികാരി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. ദേവസ്വം വൈസ് പ്രസിഡന്‍റ് സതീഷ് കുമാര്‍ കളത്തില്‍ അധ്യക്ഷത വഹിക്കും. അയ്യപ്പസേവ സമാജം അഖിലേന്ത്യ സെക്രട്ടറി വി.കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തും. ഞായറാഴ്ച രാവിലെ 11ന് നടക്കുന്ന ആധ്യാത്മികസഭ കര്‍ഷകമോര്‍ച്ച ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. എസ്. ജയസൂര്യന്‍ ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10.30ന് നടക്കുന്ന ആധ്യാത്മിക സഭയില്‍ എസ്.എന്‍.ഡി.പി യോഗം വനിത കേന്ദ്രകമ്മിറ്റിയംഗം ശൈലജ രവീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.