ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സുഹൃത് സദസ്സിന്റെയും കെ.എം. മാണി ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ സ്കൂളുകളെയും വിദ്യാർഥികളെയും ആദരിക്കുമെന്ന് ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ചങ്ങനാശ്ശേരി അരിക്കത്തിൽ ഓഡിറ്റോറിയത്തിലാണ് പരിപാടി. എം.ജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ, മുഖ്യപ്രഭാഷണം നടത്തും. സിവിൽ സർവിസ് റാങ്ക് ജേതാവ് ദിലീപ് കൈനിക്കരയെ ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.