ഓൺലൈൻ ഗെയിമുകൾ നിയമവിരുദ്ധം

ന്യൂ​ഡ​ൽ​ഹി: ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കേ​ന്ദ്ര ഇ​ല​ക്ട്രോ​ണി​ക്സ്, ഐ.​ടി സ​ഹ​മ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പാ​ർ​ല​മെ​ന്റി​ൽ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ചൂ​താ​ട്ട​വും വാ​തു​വെ​പ്പും രാ​ജ്യ​ത്ത് മി​ക്ക​യി​ട​ങ്ങ​ളി​ലും നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള കാ​ര്യ​മാ​ണ്. ഓ​ൺ​ലൈ​ൻ ഗെ​യിം പ്ലാ​റ്റ്ഫോ​മു​ക​ൾ​ക്കെ​തി​രെ ഐ.​ടി നി​യ​മ​പ്ര​കാ​രം ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട്. ത​ട്ടി​പ്പു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഇ​ത് നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.