പുനലൂർ: തമിഴ്നാട്ടിൽനിന്ന് കാറിൽ കൊല്ലത്തേക്ക് കടത്തുകയായിരുന്ന 13.24 കിലോ കഞ്ചാവുമായി കൊല്ലം സ്വദേശികളായ മൂന്നുപേരെ ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിൽ സ്പെഷൽ സ്ക്വാഡ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലം കൊറ്റങ്കര മാമൂട് വയലിൽ പുത്തൻവീട്ടിൽ ജി. സുനിൽ (43), തൃക്കരുവ ഇഞ്ചവിള സായി ഭവനത്തിൽ എസ്. രാജേഷ് (40), കൊല്ലം ഹൈസ്കൂൾ ജങ്ഷൻ പുളിമൂട്ടിൽ പുത്തൻവീട്ടിൽ വി. പ്രശാന്ത് (43) എന്നിവരാണ് പിടിയിലായത്.
തൃച്ചിയിൽനിന്ന് വാങ്ങിയ കഞ്ചാവുമായി ചൊവ്വാഴ്ച പുലർച്ചെയാണ് സംഘം ആര്യങ്കാവിലെത്തിയത്. ചെക്പോസ്റ്റ് കടക്കുന്നതിനിടെ എക്സൈസ് നടത്തിയ പരിശോധനയിലാണ് കാറിൽ പ്ലാസ്റ്റിക് ചാക്കിൽ കൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തത്. കാറിന്റെ പുറകു വശത്തെ ബംബറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കഞ്ചാവും പ്രതികളെയും അഞ്ചൽ എക്സൈസ് റേഞ്ച് അധികൃതർക്ക് കൈമാറി.
അസിസ്റ്റന്റ് എക്സൈസ് കമീഷണർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, ഡി.എസ്. മനോജ് കുമാർ, പ്രിവന്റിവ് ഓഫിസർ ഗ്രേഡ് എം. വിശാഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്, സിവിൽ എക്സൈസ് ഡ്രൈവർ വിനോജ് ഖാൻ സേട്ട് എന്നിവരും ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ദിലീപും, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. മനീഷ്യസ്, പ്രിവന്റിവ് ഓഫിസർ എസ്. ബിനു, ശ്രീലേഷ്, സിവിൽ എക്സൈസ് ഓഫിസർ ജ്യോതിഷ് എന്നിവർ ഉൾപ്പെട്ട പരിശോധന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.