പത്തനാപുരം: മേഖലയിൽ തെരുവുനായുടെ ആക്രമണത്തിൽ പത്തുപേർക്ക് പരിക്കേറ്റു. ടൗണിലും പരിസരപ്രദേശങ്ങളിലുമായാണ് തെരുവുനായ് ജനങ്ങളെ ആക്രമിച്ചത്. മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ പത്തനാപുരത്തെ വസതിക്കുമുന്നിൽ പഴക്കച്ചവടം നടത്തുന്ന ആലവിള അഹ്റ മൻസിലിൽ അൻസാരിയെ കടക്കുള്ളിൽ കയറി നായ കടിച്ചു. രാവിലെ കട തുറക്കുന്നതിനിടെ സമയം നായെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ ദേഹത്തേക്ക് ചാടിക്കയറി ആക്രമിക്കുകയായിരുന്നു. അൻസാരിക്ക് ശരീരമാസകലം കടിയേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.
അൻസാരിയും പട്ടിയുമായുള്ള മൽപിടിത്തത്തിനിടയിൽ നായ് ചത്തു. ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും സ്ഥലത്തെത്തി കുഴിച്ചിടാനായി കടക്കുള്ളിൽനിന്ന് നായുടെ ജഡം നീക്കി. പത്തനാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒമ്പതുപേരെക്കൂടി തെരുവുനായ് ആക്രമിച്ചു. ഉടയൻചിറ വിജുഭവനിൽ അനിത, കാരമൂട് ഷമീർ മൻസിലിൽ നസീമ, പത്തനാപുരം സ്വദേശികളായ ജോർജ്കുട്ടി, രാകേഷ്, അമീർ, കുണ്ടയം സ്വദേശികളായ രതീഷ്, രാജേഷ്, ഷംസുദ്ദീൻ, രാജസേനൻ എന്നിവരാണ് പത്തനാപുരം താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.