ശാസ്താംകോട്ട: ആരോഗ്യം, കൃഷി മേഖലകൾക്ക് പ്രാധാന്യം നൽകി ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് പി. ഗീതാകുമാരി അവതരിപ്പിച്ചു. 23.87 കോടി രൂപ വരവും 23.79 കോടി ചെലവും 6.8 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. പൊതുഭരണവും ധനകാര്യ വിഭാഗത്തിന് 53.5 ലക്ഷം, കാർഷിക മേഖലക്ക് 80.48 ലക്ഷം, മൃഗസംരക്ഷണം, ക്ഷീരവികസനത്തിന് 86 ലക്ഷം, പ്രാദേശിക സാമ്പത്തിക വികസനത്തിന് 3.75 ലക്ഷം, ദാരിദ്ര്യ ലഘൂകരണത്തിന് 29 ലക്ഷം, പട്ടികജാതി വികസനത്തിന് 3.96 കോടി, ആരോഗ്യമേഖലക്ക് 6.39 കോടി രൂപ, സാമൂഹികനീതി 20 ലക്ഷം, വനിതകളുടെയും കുട്ടികളുടെയും മേഖലയിലെ പ്രവർത്തനങ്ങൾക്ക് 99 ലക്ഷം, വിദ്യാഭ്യാസം, കലയും സംസ്കാരവും യുവജനകാര്യത്തിനും 1.5 കോടി, കുടിവെള്ളം, ശുചിത്വം മേഖലക്ക് 17.1 ലക്ഷം, പൊതുമരാമത്ത് 5.47 കോടി, ജൈവ വൈവിധ്യമാനേജ്മെന്‍റിന് 1.25 കോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയത്. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അൻസർ ഷാഫി അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.