shoulder പെരിനാട് ഗ്രാമപഞ്ചായത്ത് ബജറ്റ്​ heading കുടിവെള്ളം, ലൈഫ് ഭവനപദ്ധതി എന്നിവക്ക്​ മുൻഗണന

hilight 26.39 കോടി രൂപ വരവും 26.18 ചെലവും 17.65 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്നു പെരിനാട്: കുടിവെള്ളം, ലൈഫ് ഭവനപദ്ധതി, ശുചിത്വം മാലിന്യ സംസ്‌കരണം കാര്‍ഷിക തൊഴില്‍ അഭിവൃദ്ധി എന്നിവക്ക്​ മുന്‍ഗണന നല്‍കി പെരിനാട് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എസ്. അനില്‍കുമാര്‍ അവതരിപ്പിച്ചു. 26.39 കോടി രൂപ വരവും 26.18 ചെലവും 17.65 ലക്ഷം രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. കൃഷിയും മൃഗസംരക്ഷണവും ഉള്‍പ്പെടെ ഉല്‍പാദന മേഖലക്ക്​ ആകെ 91.75,000 രൂപയും കുടിവെള്ളം, പാര്‍പ്പിടം, ശുചിത്വം, മാലിന്യസംസ്‌കരണം എന്നിവക്ക്​ ഉള്‍പ്പെടെ സേവനമേഖലക്ക്​ 9,77,00,000 രൂപയും റോഡുകളുടെയും കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെ പശ്ചാത്തല മേഖലക്കായി ആകെ 53,00,00 ലക്ഷം രൂപയും ബജറ്റില്‍ വകയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാജയകുമാര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.