ഷിഹാബുദ്ദീൻ
കൊല്ലം: റിയാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം. 2023 ഫെബ്രുവരി 25ന് രാത്രി കൊട്ടാരക്കര വിളക്കുടി കുന്നിക്കോട് പുളിമുക്ക് റസീന മൻസിലിൽ റഹീമിന്റെ മകൻ റിയാസിനെ (29) കൊലപ്പെടുത്തിയ കുന്നിക്കോട് പാപ്പരംകോട് ഷിബീന മൻസിലിൽ ഷിഹാബ് എന്ന ഷിഹാബുദ്ദീ(44 )നാണ് കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് കോടതി അഞ്ച് ജഡ്ജ് ബിന്ദു സുധാകരൻ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്.
കൊല്ലപ്പെട്ട റിയാസും സുഹൃത്തുക്കളും ചേർന്ന് ഷിഹാബുദ്ദീന്റെ വീട്ടിൽ കയറി അയാളെയും മാതാവിനെയും ഉപദ്രവിച്ചതിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. ഷിഹാബുദ്ദീന്റെ അനുജനും റിയാസും വിളക്കുടി പഞ്ചായത്തിലെ ഇറച്ചി സ്റ്റാൾ ലേലത്തിൽ പിടിക്കുന്നതുമായി ബന്ധപെട്ടും തർക്കമുണ്ടായിരുന്നു.
കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽകേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ കമലാസനനും പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫീസർ അനിൽകുമാറും ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.