കൊല്ലം: എസ്.ഡി.പി.ഐ അംഗത്വം സ്വീകരിച്ചവർക്ക് നൽകിയ സ്വീകരണ സമ്മേളനം സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് എ. വാസു ഉദ്ഘാടനം ചെയ്തു. സിറ്റി കമ്മിറ്റി പ്രസിഡന്‍റ് എം.എ.ബി നിസാം അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഷഫീഖ് എം. അലി, വൈസ് പ്രസിഡന്‍റ് എ.കെ. ഷെരീഫ്, സെക്രട്ടറി നുജുമുദ്ദീൻ, ഹലീമ നിഷാദ് എന്നിവർ പങ്കെടുത്തു. (....പരസ്യതാൽപര്യം...must...) സൗജന്യ അസ്ഥിരോഗ പരിശോധനക്യാമ്പ് കൊല്ലം: കൊട്ടിയം കിംസ് ആശുപത്രിയിൽ അടുത്ത ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സൗജന്യ അസ്ഥിരോഗ പരിശോധനാക്യാമ്പ് നടത്തുന്നു. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ പ്രശസ്ത അസ്ഥിരോഗ വിദഗ്ധൻ ഡോ. സഞ്ജീവ് ഭാസ്കർ, ഡോ. ശ്യാംജി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. രജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യം. ആവശ്യമായ തുടർചികിത്സകൾ കുറഞ്ഞ പാക്കേജിൽ ലഭിക്കും. ഫോൺ: 0474 2941000, 7561005554.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.