ദേശീയപാത നവീകരണത്തിന്റെ സർവേ നടപടികൾ ആരംഭിച്ചത് സി. അജയപ്രസാദ് എം.എൽ.എ വീക്ഷിക്കുന്നു
Posted On
date_range Updated On
date_range ദേശീയപാത നവീകരണം: സർവേ നടപടി ആരംഭിച്ചു
പുനലൂർ: കൊല്ലം- തിരുമംഗലം ദേശീയപാത നവീകരണത്തിനായി സർവേ നടപടികൾ ആരംഭിച്ചു. പുനലൂർ മുതൽ സംസ്ഥാന അതിർത്തിയായ കോട്ടവാസൽ വരെയുള്ള 36 കിലോമീറ്റർ പാതയിലാണ് അറ്റകുറ്റപ്പണി നടത്തുന്നത്.
കഴിഞ്ഞ മാസം മൂന്നിന് പൊതുമരാമത്ത്, ദേശീയപാത വിഭാഗം അധികൃതരുടെ യോഗം സി. അജയപ്രസാദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന് നവീകരണത്തിന് അഞ്ച് കോടി അനുവദിച്ച് ടെൻഡർ നൽകിയിരുന്നു. സർവേ നടപടികൾ നടക്കുന്ന സ്ഥലങ്ങളിൽ എം.എൽ.എ സന്ദർശനം നടത്തി.
നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കി സുരക്ഷിതപാത എത്രയും വേഗത്തിൽ ഒരുക്കണമെന്ന് അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.